ഗാന്ധി ജയന്തി ദിനം: നഗരസഭയുടെ നേതൃത്വത്തില്‍ സീ വ്യൂ പാര്‍ക്ക് ശുചീകരിച്ചു
കാസര്‍കോട്: സ്വച്ചതാ ഹി സേവയുടെ ഭാഗമായി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട് നഗരസഭ സീ വ്യു പാര്‍ക്ക് ശുചീകരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, വിദ്യാശ്രീ, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂദനന്‍ ഏ.വി, എച്ച്.ഐ മധു, മറ്റു ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, നാട്ടുകാര്‍, ക്ലബ് അംഗങ്ങള്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.
