ഗാന്ധി ജയന്തി ദിനത്തില്‍ അംഗന്‍വാടി പരിസരം ശുചീകരിച്ച് ഇ.വൈ.സി.സി എരിയാല്‍
എരിയാല്‍: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ അംഗന്‍വാടി പരിസരം ശുചീകരിച്ചു.
മഹാത്മാഗാന്ധിയുടെ ‘ശുചിത്വം ദൈവികതയ്ക്ക് തുല്യമാണ്’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒക്ടോബര്‍ 2 ശുചീകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ഷാഹിദ നിസാറിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇ.വൈ.സി.സി അംഗങ്ങളും, പൊതുജനങ്ങളും പങ്കാളികളായി.
പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും ശുചിത്വബോധം വളര്‍ത്തുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
