Advertisement

ഗാന്ധിജിയുടെ സന്ദേശങ്ങള്‍ 82 രാജ്യങ്ങളില്‍ ഇപ്പോഴും പ്രസക്തം-എം എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറി

By kcnchannel / October 3, 2026

മൊഗ്രാല്‍.സത്യം, അഹിംസ എന്നീ രണ്ട് തൂണുകളില്‍ ഗാന്ധിജി പടുത്തുയര്‍ത്തിയ ആധുനിക ഇന്ത്യ ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് എം എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറി സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണ അനുസ്മരണ പരിപാടി അഭിപ്രായപ്പെട്ടു. ലോകത്തിലെ 82 രാജ്യങ്ങളില്‍ ഇന്നും ഗാന്ധി പ്രതിമകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നുവെന്നത് മഹാത്മജിയെ അടുത്തറിയുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ സത്യം, അഹിംസ സങ്കല്പനങ്ങള്‍ വീണ്ടെടുക്കുക എന്ന ഇന്നിന്റെ ഏറ്റവും വലിയ വെല്ലുവിളിയെന്നും എം എസ് മൊഗ്രാല്‍ സ്മാരക ലൈബ്രറി അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് സിദ്ദിഖ് അലി മൊഗ്രാല്‍ അധ്യക്ഷം വഹിച്ചു. മുന്‍ പ്രധാന അധ്യാപകന്‍ എം മാഹിന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.
റിട്ടയേര്‍ഡ് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ നിസാര്‍ പെര്‍വാഡ്,
ബഷീര്‍ അഹ്‌മദ് സിദ്ദിഖ് മൊഗ്രാല്‍, സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ റിയാസ് കരീം, അബ്ദു കവുഗോളി, അഹ്‌മദ് അലി കുമ്പള,ബി എല്‍ മുഹമ്മദ് അലി, സെഡ് എ മൊഗ്രാല്‍,ടി കെ അന്‍വര്‍,
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ലൈബ്രറി മുന്‍ പ്രസിഡണ്ട് സിദ്ദിഖ് റഹ്‌മാന്‍ സ്വാഗതവും, മുഹമ്മദ് കുഞ്ഞി ടൈല്‍സ് നന്ദിയും പറഞ്ഞു.