ഗാന്ധിജയന്തി ദിനാചരണം:നാടെങ്ങും ശുചീകരണ യജ്ഞം, മൊഗ്രാല്‍ വിഎച്ച്എസ്ഇ – എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ കടലോരം ശുചീകരിച്ചു.
മൊഗ്രാല്‍. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-മത് ജന്മദിനം ഒക്ടോബര്‍ 2 മുതല്‍ ഗാന്ധിജയന്തി ദിനാചരണമായി കൊണ്ടാടപ്പെടുന്നു. ജില്ലയില്‍ ശുചീകരണ യജ്ഞമാണ് മഹാത്മജിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്നത്.
മൊഗ്രാല്‍ ഗാര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ മൊഗ്രാല്‍ കടലോരം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനവും, ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരും പങ്കാളികളായി.
ശുചീകരണ യജ്ഞം വാര്‍ഡ് മെമ്പര്‍ ജമീലാ- ഹസ്സന് ഉദ്ഘാടനം ചെയ്തു.മദര്‍ പി ടി എ പ്രസിഡണ്ട് സുമയ്യ,വൈസ് പ്രസിഡണ്ട് ഹസീന,നസ്രിയാ- ഹാലിദ്,അധ്യാപകരായ കൃപ,രാധിക,രമ്യ, ഷൈബു,പ്രപജ്ഞ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
