സാള്‍ട്ട്‌ലേക്കില്‍ സാംബ താളം; ബ്രസീലിന് മുന്നില്‍ മുട്ടുകുത്തി ഇന്ത്യ; മഞ്ഞപ്പടയുടെ ജയം മറുപടിയില്ലാത്ത 4 ഗോളിന്
ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് ജയം. വമ്പന്മാര്‍ക്കെതിരെ പൊരുതി വീണ് ഇന്ത്യ. മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്രസീലിന്റെ ജയം. എസ്താവോ, പെഡ്രോ, സാമുവേല്‍ ലിനോ, എന്നിവരാണ് ഗോള്‍ നേടിയത്. സാമുവേല്‍ ലിനോക്ക് ഇരട്ട ഗോള്‍ നേടി. ബ്രസീലിനെതിരെ ഇന്ത്യ നടത്തിത് മികച്ച പ്രകടനം. മലയാളി താരങ്ങളും മിന്നും പ്രകടനം നടത്തി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ രണ്ട് ഗോള്‍ നേടി മത്സരത്തിന്റെ ഗതി നിയന്ത്രിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി ചേര്‍ത്ത് ബ്രസീല്‍ വിജയം ഉറപ്പിക്കുകയായിരുന്നു.
മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ എത്തുന്നത്. എസ്റ്റാവോ വില്ലിയനാണ് ലക്ഷ്യം കണ്ടത്. തുടക്കം മുതലേ ആക്രമിച്ചാണ് കളിച്ചത്. ഏഴാം മിനിറ്റില്‍ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്റെ ഒരു ഷോട്ട് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്തിട്ടു. തുടരെ തുടരെയുള്ള മുന്നേറ്റങ്ങള്‍ക്കിടെയാണ് ആദ്യ ഗോള്‍ എത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്നേയാണ് ഇന്ത്യന്‍ വലയിലേക്ക് ബ്രസീലിന്റെ രണ്ടാം ഗോള്‍ എത്തുന്നത്. 42-ാം മിനിറ്റില്‍ പെഡ്രോയാണ് ഗോള്‍ അടിച്ചത്.
രണ്ടാം പകുതിയില്‍ 58-ാം മിനിറ്റിലാണ് സാമുവല്‍ ലിനോ ലക്ഷ്യം കണ്ടത്. മൂന്നാം ഗോള്‍ ചേര്‍ത്ത് ഇന്ത്യയ്‌ക്കെതിരെ ലീഡ് ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ലിനോ രണ്ടാം ഗോളും കണ്ടെത്തി. ഇതോടെ മഞ്ഞപ്പടയുടെ വിജയം ഉറപ്പിച്ചു. ഒരു കോര്‍ണര്‍ കിക്കില്‍ ഗോള്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ സുവര്‍ണാവസരം പാഴാകുന്നതും മത്സരത്തില്‍ കണ്ടു.
