കാസറഗോഡ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കാസറഗോഡ് ഉപ്പള ഇച്ചിലംപാടി കളത്തൂര്‍ സ്വദേശിയായ ചെനിയപ്പ പൂജാരിയുടെ ഭാര്യ ലക്ഷ്മി (69) ആണ് മരിച്ചത്.
കഴിഞ്ഞ മാസം ആഗസ്റ്റ് 14ന് കുമ്പള ടൗണില്‍ വെച്ചാണ് ലക്ഷ്മിയെ കാര്‍ ഇടിച്ചത്.
