Advertisement

മയങ്കര ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവ സമിതി യോഗം ചേര്‍ന്നു

By kcnchannel / October 5, 2026

കാസര്‍ഗോഡ് ചെര്‍ക്കള ബേവിഞ്ച മയങ്കര ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവത്തിന്റെ ഭാഗമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു.
ജനറല്‍ സെക്രട്ടറി ഗിരിധരന്‍ സ്വാഗതപ്രസംഗം നടത്തുകയും ബ്രഹ്‌മകലശോത്സവവുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
യോഗത്തില്‍ ഗോവിന്ദ ബള്ളമൂലെ അധ്യക്ഷത വഹിക്കുകയും വിവിധ ഉപസമിതികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
നവീകരണ സമിതി അധ്യക്ഷന്‍ ബി. വി. കക്കില്ലായ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ ജയകുമാരി, കൃഷ്ണപ്രസാദ് കോട്ടേക്കണ്ണി, ബി. കെ. വിജയന്‍ എന്നിവര്‍ യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
ക്ഷേത്ര ഭാരവാഹികളായ വിഷ്ണു മൂര്‍ത്തി കക്കില്ലായ, ഗോപാലകൃഷ്ണ കക്കില്ലായ, ഡോ. ശ്രീകാന്ത് കക്കില്ലായ എന്നിവര്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
വിവിധ ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് സംസാരിച്ചു.
സെക്രട്ടറി രവി ബേവിഞ്ച നന്ദി രേഖപ്പെടുത്തി.