ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരെ ആദരിച്ചു.
കാസര്‍ഗോഡ് : സേവാ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി കാസര്‍ഗോഡ് നഗരസഭയിലെ താളിപ്പടുപ്പ്, കറന്തക്കാട് വാര്‍ഡുകളിലെ അങ്കണവാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍ എന്നിവരെ ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി ആദരിച്ചു.
ബിജെപി കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റും താളിപ്പടുപ്പ് വാര്‍ഡ് കൗണ്‍സിലറുമായ ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.
കറന്തക്കാട് വാര്‍ഡ് കൗണ്‍സിലര്‍ ഹരീഷ കെ. ആര്‍, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനിതാ ആര്‍. നായിക് എന്നിവര്‍ സംബന്ധിച്ചു.
