ആര് സുഗതന് ആശ്വാസം; കാപ്പ കരുതല്‍ തടങ്കല്‍ റദ്ദാക്കി ഹൈക്കോടതി,
ഭാര്യ നല്കിയ ഹര്‍ജി അം?ഗീകരിച്ചു
കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്കിയ ഹര്‍ജി ഡിവിഷന് ബെഞ്ച് അംഗീകരിച്ചു. ഇതോടെ ആര് സുഗതന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.
കൊച്ചി: തിരുവനന്തപുരം കോര്‍പേറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര് സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാപ്പ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന്റെ ഭാര്യ നല്കിയ ഹര്‍ജി ഡിവിഷന് ബെഞ്ച് അംഗീകരിച്ചു. ഇതോടെ ആര് സുഗതന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആ സുഗതന് നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
വട്ടിയൂര്‍ക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ആര് സുഗതന്. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്‍ത്തു, 2023 ജൂലൈ 17 ന് ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ചു, 2025 മാര്‍ച്ച് 14 ന് ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നല്‍കാത്തതിന് ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎല്‍എ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതന്. ഈ കേസുകള്‍ എല്ലാം നിലനില്‍ക്കുകയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്.
