Advertisement

അങ്കണവാടി ജീവനക്കാര്‍ ഭൂമിയിലെ മാലാഖമാര്‍ : എംഎല്‍ അശ്വിനി

By kcnchannel / October 6, 2026

മഞ്ചേശ്വരം : അങ്കണവാടി ജീവനക്കാരും ആശാവര്‍ക്കര്‍മാരും ഹരിതകര്‍മ്മ സേനാംഗങ്ങളും ഭൂമിയിലെ മാലാഖമാരാണെന്നും അവരുടെ സേവനത്തിന് സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പറഞ്ഞു.

മികച്ച അങ്കണവാടി ജീവനക്കാരിക്കുള്ള 2024-25 വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം നേടിയ മീഞ്ച ഗ്രാമപഞ്ചായത്തിലെ പി. വിശാലാക്ഷിയെ സേവാ സങ്കല്‍പ്പ അഭിയാന്റെ ഭാഗമായി ബിജെപിക്ക് വേണ്ടി ആദരവര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. മീഞ്ച ഗ്രാമപഞ്ചായത്തിലെ കോളിയൂര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ അങ്കണവാടി ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരെയും ആദരിച്ചു.

ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ആദര്‍ശ് ബിഎം, മണ്ഡലം ജനറല്‍ സെക്രട്ടറി യതിരാജ്, മണ്ഡലം സെക്രട്ടറി സന്തോഷ് ദൈഗോളി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനിതാ നായിക്, ജില്ലാ സെക്രട്ടറി മമതാ സാഗര്‍, മീഞ്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചന്ദ്രഹാസ പൂജാരി, ഭാസ്‌കര പൊയ്യെ, രക്ഷന്‍ അടുക്കളകട്ടെ, വാര്‍ഡ് ജനപ്രതിനിധി ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു.

വോര്‍ക്കാടി പഞ്ചായത്തിലെയും മീഞ്ച ഗ്രാമപഞ്ചായത്തിലെയും വിവിധ അങ്കണവാടികളിലും പരിപാടി സംഘടിപ്പിച്ചു.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രി ആയും പൊതുപ്രവര്‍ത്തന രംഗത്ത് 25 വര്‍ഷങ്ങള്‍ പിന്നിടുന്നതുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ നടന്നുവരുന്ന സേവാ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായാണ്
വിവിധ അങ്കണവാടിയില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്.