*ആസ്‌ക് ആലംപാടിക്ക് കാസര്‍ഗോഡ് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സ്‌നേഹാദരവ്
കാസര്‍ഗോഡ്: ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ സേവനത്തിലൂടെ എത്തിച്ചതിന് ആസ്‌ക് ആലംപാടിക്ക് സ്‌നേഹാദരവ്.
ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്‌ക് കമ്മിറ്റി അംഗവും മെഡിക്കല്‍ ടീം അംഗവുമായ മഹറൂഫ് മേനത്ത്, ഡോ: സൗമ്യ നായരില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.
ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ: ജിതേഷ്, കാസറഗോഡ് നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹറുന്നിസ ഹമീദ്, ആസ്‌ക് മെഡിക്കല്‍ ടീം അംഗം സിദ്ദീഖ് ബിസ്മില്ല എന്നിവര്‍ സംബന്ധിച്ചു.
രക്തദാന രംഗത്ത് ആസ്‌ക് ആലംപാടി നടത്തുന്ന നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമാണ് ഈ ആദരവ്,
