പി എം സൂര്യഘര്‍ പദ്ധതിയെക്കുറിച്ചുളള ജനബോധവത്ക്കരണ പരിപാടി – സേവ സേതു ക്യാമ്പ് 08.10.2026 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (KSEBL) ന്റെ ആഭിമുഖ്യത്തില്‍ 08.10.2026 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കാസറഗോഡ് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പി എം സൂര്യഘര്‍ (PMSGMBY) സ്‌കീം പ്രകാരം, പുതുതായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുളള രജിസ്‌ട്രേഷന്‍ നടത്തുന്നു. ഇതില്‍ സോളാര്‍ വെന്‍ഡര്‍മാരും, ബാങ്ക് പ്രതിനിധികളും പങ്കെടുക്കുന്നു. പി എം സൂര്യഘര്‍ സ്‌കീം പ്രകാരം പുരപ്പുറ സോളാര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ക്യാമ്പയിനില്‍ താല്പര്യമുള്ള മുഴുവന്‍ ഉപഭോക്താക്കളും ഈ സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണെന്ന് കെ എസ് ഇ ബി ലിമിറ്റഡ് അറിയിക്കുന്നു. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വരുന്ന ഉപഭോക്താക്കള്‍ അവരുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇലക്ട്രിസിറ്റി ബില്‍, ബാങ്ക് പാസ് ബുക്ക് മുതലായവ കൊണ്ടുവരേണ്ടതാണ്.
അസിസ്റ്റന്റ് എഞ്ചിനീയര്‍
സോളാര്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്റനന്‍സ് സെക്ഷന്‍
ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കാസറഗോഡ്
