Advertisement

ചട്ടഞ്ചാല്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ : എം ഐ സി സ്‌കൂള്‍ മദ്റസക്ക് ഇരട്ട ചാമ്പ്യന്‍ഷിപ്പ് .

By kcnchannel / October 6, 2026

ചട്ടഞ്ചാല്‍ : കുണിയ മിഫ്താഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ വച്ച് നടന്ന ചട്ടഞ്ചാല്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുസാബഖ റൈഞ്ച് തല കലാ മത്സരത്തില്‍ എംഐസി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്രസ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. റൈഞ്ച് പരിധിയിലെ പതിനാറ് മദ്രസകളെ പിന്നിലാക്കിയാണ് സ്‌കൂള്‍ മദ്രസ വിദ്യാര്‍ഥികള്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. കിഡീസ് , സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ , സൂപ്പര്‍ സീനിയര്‍ , പൂര്‍വ വിദ്യാര്‍ത്ഥികള്‍, മുഅല്ലിം എന്നീ വ്യത്യസ്തമായ കാറ്റഗറികളിലായി അറുപത്തി നാല് മത്സരയിനങ്ങളില്‍ നഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളാണ് റൈഞ്ച് മുസാബഖ മത്സരത്തില്‍ മാറ്റുരച്ചത്. പതിനൊന്നോളം മത്സരങ്ങള്‍ അടങ്ങിയ മുഅല്ലിം വിഭാഗത്തിലും എം ഐ സി സ്‌കൂള്‍ മദ്രസ അധ്യാപകര്‍ ഓവറോള്‍ ചാമ്പ്യന്‍സ് പട്ടം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് മിഥിലാജുo സീനര്‍ വിഭാഗത്തില്‍ മുനവര്‍ സില്‍വാനും മുഅല്ലിം വിഭാഗത്തില്‍ ജാബിര്‍ ഹുദവി ചാനടുക്കവും കലാപ്രതിഭ പട്ടം കരസ്ഥമാക്കി. മത്സരശേഷം ക്യാമ്പസില്‍ എത്തിയ മുഴുവന്‍ മത്സരാര്‍ത്ഥികളെയും അധ്യാപകരെയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് മാനേജ്‌മെന്റ് ഭാരവാഹികളും അധ്യാപകരും നാട്ടുകാരും ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വീകരിച്ചു. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എംഐസി സ്‌കൂള്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ റേഞ്ച് തല പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ എം ഐ സി സ്‌കൂള്‍ മദ്രസ സദര്‍ മുഅല്ലിം ഷെഫീഖ് നിസാമി അസിസ്റ്റന്റ് സദര്‍ മുഅല്ലിം സാബിത്ത് മാഹിരി ഉസ്താദുമാരായ അന്‍വര്‍ അസ്ഹരി ഹാഫിള് മാജിദ് ഇര്‍ഷാദ് ഹുദവി മുര്‍ഷിദ് സ്വഫാവി മറ്റു ഉസ്താദുമാരെയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പ്രത്യേകം അഭിനന്ദിച്ചു.