Advertisement

മൊഗ്രാല്‍ യൂനാനി ഡിന്‍സ്‌പെന്‍സറി പരിസരത്ത് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കണം-ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍.

By kcnchannel / October 6, 2026

മൊഗ്രാല്‍.കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് യൂനാനി ഡിന്‍സ്‌പെന്‍സറി പരിസരത്ത് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെ ന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുള്‍ ഖാദറിന് ടൗണ്‍ വാര്‍ഡ് മെമ്പര്‍ ജമീല ഹസ്സന്റെ സാനിധ്യത്തില്‍ സൗദി കെ.എം.സി.സി. ഭാരവാഹി ശരീഫ് നടുപ്പളം, ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ പ്രസിഡന്റ് മഖ്ദൂം മൊഗ്രാല്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.

ഗ്രീന്‍സ്റ്റാര്‍ മൊഗ്രാല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ടൗണ്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള ഗ്രീന്‍പീസ്,ഫസല്‍ റഹ്‌മാന്‍ കടവത്ത്, യൂ എം അമീന്‍ കടവത്ത്,ജംഷീര്‍ മൊഗ്രാല്‍, യൂ എം ഇര്‍ഫാന്‍ കടവത്ത്,റാസിഖ് മൈമൂന്‍,വി പി ജബ്ബാര്‍ മൊഗ്രാല്‍, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ: മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറി പരിസരത്ത് മിനി ഹൈ മാസ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദറിന് നിവേദനം നല്‍കുന്നു.