പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍ വി.പി.പി.എം.കെ.പി.എസ് ഗവ. വി.എച്ച്.എസ്.എസ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും ഐ.സി.ഡി.എസ് നീലേശ്വരം അഡീഷണല്‍ ഓഫീസും ചേര്‍ന്ന് സ്‌കൂളില്‍ പോഷകാഹാര പ്രദര്‍ശനവും ഭക്ഷ്യമേളയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. വനിത-ശിശു വികസന വകുപ്പിന്റെ പോഷണ്‍ അഭിയാന്‍ 2.0 ന്റെയും പോഷണ്‍ മാ പദ്ധതിയുടെയും ഭാഗമായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മനു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രജീഷ് ബാബു അധ്യക്ഷത വഹിച്ചു. ശിശു വികസന പ്രോജക്റ്റ് ഓഫീസര്‍ ഇ.കെ ബിജി മുഖ്യാതിഥിയായി. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് യു.പി ഷരീഫ്, പ്രധാനാധ്യാപിക ഇ.കെ ബൈജ, സ്‌കൂള്‍ കൗണ്‍സിലര്‍ കെ.വി അണിമ, മദര്‍ പി.ടി.എ പ്രസിഡന്റ് പി സൗമ്യ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.എം രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.പി രേവതി ക്ലാസെടുത്തു.
വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ വി.കെ രാജേഷ് ഭക്ഷ്യമേളയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീനിയര്‍ അധ്യാപിക ടി.സി നീന സ്വാഗതവും വോളന്റിയര്‍ സെക്രട്ടറി എ.കെ തീര്‍ത്ഥ നന്ദിയും പറഞ്ഞു.
