Advertisement

നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

By kcnchannel / October 8, 2026

ഗോവയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ദില്ലി: നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 3 തവണ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രകാരനാണ് നാനാ പടേക്കര്‍. 2013ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഗോവയിലെ വസതിയില്‍ ബോധരഹിതമനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിക്കുന്നത്. ഹിന്ദി, മറാത്തി സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 1951ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം.

പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ പകരംവെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. പരിന്ദ, ക്രാന്തിവീര്‍, അഗ്‌നിസാക്ഷി, അബ് തക് ഛപ്പന്‍, വെല്‍ക്കം തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ്. നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിച്ചത്. 1978-ല്‍ പുറത്തിറങ്ങിയ ഗമന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. പിന്നീട് മറാത്തി, ഹിന്ദി സിനിമകളില്‍ അദ്ദേഹം സജീവമായി. 1991ല്‍ പുറത്തിറങ്ങിയ പ്രഹാര്‍ ദ് ഫൈനല്‍ അറ്റാക്ക് എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. തിരക്കഥ, സംവിധാനം, അഭിനയം എന്നീ മേഖലകളില്‍ അദ്ദേഹം സജീവ സാന്നിദ്ധ്യം അറിയിച്ചു.

രജനീകാന്തിന്റെ കാല എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. നിരവധി സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയായിരുന്നു നാനാ പടേക്കര്‍. ക്രാന്തിവീര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.