റിയാദിന് നേരെ ആക്രമണം തുടര്‍ന്ന് ഹൂതികള്‍ ; ഇന്ത്യാക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി; ‘പുറത്തിറങ്ങരുത്’
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ യെമനിലെ ഹൂതി വിമതര്‍ ആക്രമണം തുടരുന്നു. കിംഗ് ഖാലിദ് എയര്‍പോര്‍ട്ടിന് നേരെ 24 മണിക്കൂറില്‍ മൂന്നാമതും ആക്രമണം നടത്തിയ ഹൂതി വിമതര്‍, നജ്‌റാന്‍ വിമാനത്താവളവും ആക്രമിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് നഴ്‌സറിക്കും മെഡിക്കല്‍ കോംപ്ലക്‌സിനും കേടുപാടുണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിമാനക്കമ്പനികളുടെ കൃത്യമായ അറിയിപ്പ് ലഭിച്ച ശേഷമേ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ താത്കാലികമായി നിര്‍ത്തിവെച്ചു. സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അനാവശ്യമായി വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും, പ്രാദേശിക ഭരണകൂടവും എംബസിയും നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
അതേസമയം, സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉടനടി അവിടെനിന്ന് ഒഴിഞ്ഞു പോകണമെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ തങ്ങളുടെ ലക്ഷ്യമാണെന്നും, ജീവന്‍ അപകടത്തിലാക്കരുതെന്നും ഹൂതി വിമത വക്താവ് വ്യക്തമാക്ക
