സ്‌ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്. വിമാനത്താവളത്തില്‍ സ്‌ഫോടനം നടന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ മുന്നറിയിപ്പ്. ഗുരുതരമായ സാഹചര്യം വിമാനത്താവളത്തില്‍ നിലനില്‍ക്കുന്നു എന്ന് ഐറിഷ് എംബസിയും അറിയിക്കുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിമാനത്താവളത്തിലേക്ക് എത്തരുതെന്നാണ് നിര്‍ദേശം. റിയാദില്‍ ഇറങ്ങേണ്ട രണ്ടു സൗദി വിമാനങ്ങളുടെ ലാന്‍ഡിംഗ് ജിദ്ദയിലേക്ക് മാറ്റി.
