Advertisement

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓം പ്രകാശ് മാഥുര്‍ ഗവര്‍ണറാകും

By kcnchannel / October 12, 2026

ഡല്‍ഹി: കേരളത്തിന് പുതിയ ഗവര്‍ണര്‍. ഓംപ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി നിയമിച്ചു. നിലവില്‍ സിക്കിം ഗവര്‍ണര്‍ ആണ് ഓം പ്രകാശ് മാഥുര്‍. കേരളാ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു.

ബിജെപിയുടേയും ആര്‍എസ്എസ്സിന്റെയും മുതിര്‍ന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാള്‍ കൂടിയാണ്. ?മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുര്‍. ഇദ്ദേഹം രാജസ്ഥാനില്‍ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആര്‍എസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയില്‍ എത്തിയത്. 2024 ജൂലൈ മുതല്‍ സിക്കിം ഗവര്‍ണറായിരുന്നു. 1972 മുതല്‍ ആര്‍.എസ്.എസ് പ്രചാരകനായി പ്രവര്‍ത്തനം ആരംഭിച്ചു.

അതേസമയം സുധ യാദവ് കര്‍ണ്ണാടക ഗവര്‍ണര്‍ ആകും. രാഷ്ട്രപതി ഭവനില്‍നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് പുതിയ ഗവര്‍ണര്‍മാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകള്‍ കൈമാറിയത്. ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ പുതിയ നിയമനങ്ങള്‍ നിലവില്‍വരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.