വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ തട്ടിപ്പ്; പോത്തന്‍കോട് ലക്ഷ്മി വിലാസം സ്‌കൂളിനെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണ അരിയില്‍ തട്ടിപ്പ്. പോത്തന്‍കോട് ലക്ഷ്മി വിലാസം സ്‌കൂളിനെതിരെ പൊലീസ് കേസ്. കൃത്രിമം കാണിച്ചതില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഒന്നാം പ്രതി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ പരാതിയിലാണ് നടപടി.
പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയിലാണ് തട്ടിപ്പ് നടത്തിയത്. ഉച്ചഭക്ഷണ പദ്ധതിയില്‍ പേര് നല്‍കിയത് 163 വിദ്യാര്‍ത്ഥികള്‍ മാത്രം. എന്നാല്‍ സ്‌കൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‌കൈമാറിയത് 583 പേരുടെ പട്ടിക. വ്യാജരേഖ ഉണ്ടാക്കി സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്ന
