Advertisement

2026 സാമ്പത്തികശാസ്ത്ര നൊബേല്‍ 2 പേര്‍ക്ക്, അമേരിക്കന്‍ ഗവേഷകരായ റോബര്‍ട്ട് ഇ.ഹാള്‍, മൈക്കിള്‍ വുഡ്‌ഫോര്‍ഡ് എന്നിവര്‍ക്ക് പുരസ്‌കാരം

By kcnchannel / October 12, 2026

സ്റ്റോക്ക്‌ഹോം: 2026ലെ സാമ്പത്തിക ശാസ്ത്രനൊബേല്‍ രണ്ട് പേര്‍ക്ക്. അമേരിക്കന്‍ ഗവേഷകരായ റോബര്‍ട്ട് ഇ.ഹാള്‍, മൈക്കിള്‍ വുഡ്‌ഫോര്‍ഡ് എന്നിവര്‍ക്കാണ് നൊബേല്‍. മൈക്രോ എക്കണോമിക് അടിസ്ഥാനം എങ്ങനെ മാക്രോ എക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം. സമ്പദ് വ്യവസ്ഥകളുടെ സ്ഥിരത ഉറപ്പാക്കാനായി ലോകമെമ്പാടമുളള ധനകാര്യ മന്ത്രാലയങ്ങള്‍ ഇവരുടെ പഠന മോഡലുകളെ ആശ്രയിക്കാറുണ്ട്.