ഇന്‍ഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് ഡിജിസിഎ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ലൈന്‍ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവര്‍ത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

അതിനിടെ ഡിജിസിഎ നിര്‍ദ്ദേശം അനുസരിച്ച് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് വീണ്ടും ഹാജരാകും. വിമാന സര്‍വീസിലെ തടസ്സങ്ങള്‍ നിലവിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇതിനിടെ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം പറഞ്ഞു.

അതേസമയം ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ 50 ഓളം സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍ ശക്തമായി തുടരുകയാണ്.

Scroll to Top