മക്കളിലായിരുന്നു പ്രതീക്ഷ, അതാണ് ഇല്ലാതാക്കിയത്; ഇതുവരെ സര്‍ക്കാരില്‍ നിന്ന് ആരും വിളിച്ച് സംസാരിച്ചില്ല; ഗോപികയുടെ അച്ഛന്‍
കൊച്ചി: ഇതുവരെ സര്‍ക്കാരില്‍ നിന്ന് ആരും വിളിച്ച് സംസാരിച്ചില്ലെന്ന് നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ മരിച്ച ??ഗോപികയുടെ അച്ഛാന്‍ പ്രദീപ് കുമാര്‍. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടമാണിത് എഫ്‌ഐആറില്‍ ഈ വിവരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആഭ്യന്തരമന്ത്രി നേരിട്ട് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദേഹം ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ പങ്കെടുത്തു പ്രതികരിച്ചു.
ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. മക്കളിലായിരന്നു പ്രതീക്ഷ, അതാണ് അപകടത്തിലൂടെ ഇല്ലാതാക്കിയതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. നേരിട്ട് പരാതി നല്‍കാതെ ഇത്തരം പ്രചരണങ്ങള്‍ സമൂഹത്തിന്റെ പ്രശ്നമായി കണ്ട് സ്വമേദയ കേസെടുക്കുകയാണ് വേണ്ടതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.
ഇങ്ങനെ ഒരു വാഹനം മുന്നിലുള്ളതായി കണക്കാക്കാതെ അവര്‍ ഇടിച്ച് തള്ളി പോവുകയായിരുന്നുവെന്ന് വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടാല്‍ അറിയാമെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് അപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങള്‍ രം?ഗത്തെത്തിയിരുന്നു. ആശങ്കകള്‍ പരിഗണിക്കുമെന്ന് കുടുംബങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതിയെ രക്ഷിക്കാന്‍ പൊലീസ് നീക്കം നടന്നെന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ആരോപിച്ചു.
