Advertisement

ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സംഗമം നടത്തി

By kcnchannel / October 13, 2026

എസ്‌ഐആറിലൂടെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ജനാധിപത്യത്തെ തകര്‍ത്തെറിഞ്ഞ് സംഘപരിവാര്‍ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി നരേന്ദ്രമോദിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ലോകത്തിന്റെ മുന്‍പില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുറന്നു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് പൊതു തെരഞ്ഞെടുപ്പില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തികഞ്ഞ വോട്ട് അട്ടിമറിക്കാരനായി രംഗത്ത് വന്നതിലുള്ള പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസല്‍ പ്രസ്താവിച്ചു.

ജനാധിപത്യത്തിന്റെ പേരില്‍ ലോകത്തിലെവിടെ ചര്‍ച്ച വന്നാലും ഇന്ത്യയുടെ നാമം അവിടെ ഉയര്‍ന്നുനില്‍ക്കും. നരേന്ദ്രമോഡി ഗവണ്‍മെന്റ് നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ജനാധി ത്യത്തിന്റെ മരണ ഭൂമി ഭാരതമാക്കിമാറ്റാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അതിശക്തമായ സമരം കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ജനാധിപത്യ വിരുദ്ധമായ മോദി സര്‍ക്കാരിന്റെ അറസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് കൊണ്ടും കെപിസിസിയുടെ ആഹ്വാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജനാധിപത്യ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ: കെ .കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം .സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ സാജിദ് മൗവ്വല്‍, ബി. പി പ്രദീപ് കുമാര്‍, സോമശേഖേണി, കെ. ഖാലിദ്, അഡ്വ: പി .വി സുരേഷ്, ഡോ: കെ .വി ശശിധരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, രാജന്‍ പെരിയ, ഗീത കൃഷ്ണന്‍, കെ. ബലരാമന്‍ നമ്പ്യാര്‍, അഡ്വ: ശ്രീജിത്ത് മാടക്കല്‍, കെ. ലക്ഷ്മണ പ്രഭു, കെ .വി വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലുര്‍, കെ .വി ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, വി. ഗോപകുമാര്‍, എം. രാജീവന്‍ നമ്പ്യാര്‍, ലോകനാഥ് ഷെട്ടി, ആര്‍. ഗംഗാധരന്‍, മിനി ചന്ദ്രന്‍, പി. രാമചന്ദ്രന്‍, വി ഗോപി, ബാബു കെ .കെ, സുകുമാരി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.