ആസ്‌ക് ആലംപാടി ജി സി സി പ്രീമിയര്‍ ലീഗ് സീസണ്‍ 4ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു
ദുബായ്: നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നാട്ടുകാരുടെ പ്രിയപ്പെട്ട ക്ലബ്ബായി മാറിയ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക് ജി സി സി) പ്രീമിയര്‍ ലീഗ് സീസണ്‍ 4-ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു.
ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ വെല്‍ക്കം ഗ്രൂപ്പിന്റെ ഉടമകളായ ചാബു, ഷംസി എന്നിവര്‍ ചേര്‍ന്നാണ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചത്.
ചടങ്ങില്‍ AASC GCC പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ട്രഷറര്‍ അസീസ് അജ്ജു, പ്രീമിയര്‍ ലീഗ് കമ്മിറ്റി ഭാരവാഹികള്‍, മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കായികമേളയിലൂടെ പ്രവാസി നാട്ടുകാരെ ഒരുമിപ്പിക്കുകയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പ്രീമിയര്‍ ലീഗിന്റെ നാലാം സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് കായികപ്രേമികള്‍.
നവംബര്‍ 7നാണ് ആസ്‌ക് ജി സി സി പ്രീമിയര്‍ ലീഗ് സീസണ്‍ 4 അരങ്ങേറുന്നത്.
