Advertisement

മാസപ്പടി കേസ്; സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി പിണറായി വിജയന്‍, നീക്കം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയതോടെ

By kcnchannel / October 15, 2026

പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയില്‍ തെളിവ് ഉണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിണറായി വിജയന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അഴിമതിയില്‍ തെളിവ് ഉണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം വേണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഴിമതി കേസില്‍ പ്രതിയായ ഒരാളെ കേള്‍ക്കേണ്ടതില്ലെന്നും കോടതി വിധിച്ചു.

അപ്പീല്‍ അനുമതി തള്ളിയ ഉത്തരവ് പുറത്ത്
മാസപ്പടി കേസില്‍ പിണറായി വിജയന്‍ അടക്കം പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല. എഫ്‌ഐആര്‍ ഇടണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീല്‍ കോടതി പരിഗണിക്കില്ല. കോടതിയുടെ തീരുമാനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അഴിമതി കേസില്‍ പ്രതിയായ ഒരാളെ കേള്‍ക്കേണ്ടതില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. പ്രാഥമിക അന്വേഷണം നടത്തണമെന്ന് പ്രതികള്‍ക്ക് ആവശ്യപ്പെടാനാവില്ലെന്നും എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അഴിമതിയില്‍ തെളിവുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം വേണ്ടെന്നും സിംഗിള്‍ ബെഞ്ച് കണ്ടെത്തല്‍ ശരിവെച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. എഫ്‌ഐആര്‍ ഇടുമ്പോള്‍ പ്രതികളുടെ വാദം കേള്‍ക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.