ടേംഗ്ഡിജി ദേശീയ കാഴ്ചപ്പാടുള്ള തൊഴിലാളികളെ ഒന്നിപ്പിച്ചു: അഡ്വ. പി.മുരളീധരന്‍ കോഴിക്കോട്
കാസര്‍കോട്: ദേശീയ കാഴ്ചപ്പാടുള്ള തൊഴിലാളി സമൂഹത്തെ ഒന്നിപ്പിക്കാന്‍ പരിശ്രമിച്ച വ്യക്തിയാണ് ദത്തോ പന്ത് ടേംഗ്ഡിജിയെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.മുരളീധരന്‍ കോഴിക്കോട്
പറഞ്ഞു. ദന്തോ പാന്ത് ടേoഗ് ജി സ്മൃതിദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിന് അതീതമായ ഭാരതത്തില്‍ ബി എം എസ് എന്ന തൊഴിലാളി സംഘടന സ്ഥാപിക്കുകയും വളര്‍ത്തുന്നതിന് നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ കോട്ടക്കണ്ണി അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ടി. കൃഷ്ണന്‍ , ജില്ലാ ഖജാന്‍ജി മനീഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. വി. ബാബു സ്വാഗതവും ഭരതന്‍ കല്യാണ്‍ റോഡ് നന്ദിയും പറഞ്ഞു.
