Home Kerala സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും

by KCN CHANNEL
0 comment

നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് ഇന്ന് നേരിയ കുറവുണ്ടായേക്കും. ഇന്ന് ഒരു ജില്ലകളിലും, റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല. എന്നാല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേ സമയം, മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ വൈകി ഓടുകയാണ്. ഏറനാട് എക്‌സപ്രസ്, മുംബൈ സിഎസ്എംടി എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ്, മംഗലപുരം- തിരുവനന്തപുരം വന്ദേ ഭാരത്, കന്യാകുമാരി വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇതില്‍ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഏറനാട് എക്‌സ്പ്രസ് 2 മണിക്കൂറും, മുംബൈ സി എസ് എം ടി എക്‌സ്പ്രസ് ഒന്നരമണിക്കൂറും കന്യാകുമാരി വിവേക് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് നാല് മണിക്കൂറും മലബാര്‍ എക്‌സ്പ്രസ് 50 മിനിറ്റും

കന്യാകുമാരി എക്‌സ്പ്രസ് 40 മിനിറ്റുമാണ് വൈകി ഓടുന്നത്. രാവിലെ 6 45 ന് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസും 6.25ന് പുറപ്പെടേണ്ട മംഗലപുരം-തിരുവനന്തപുരം വന്ദേ ഭാരതും ഇതുവരെ പുറപ്പെട്ടില്ല.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞു തുടങ്ങിയേക്കും എന്നാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നത്.

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം, ഇടുക്കി, കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കേരളത്തില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തില്‍ കാലവര്‍ഷം ശക്തമാവുകയാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തില്‍ കാലവര്‍ഷം എത്തിയത്. 16 വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ എത്തുന്നത്.

You may also like

Leave a Comment