Advertisement

‘നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശദ്രോഹി വേറെയില്ല’; ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തിരംഗ പ്രതിഷേധവുമായി ധ്രുവ് റാഠി

By kcnchannel / October 17, 2026

ലണ്ടന്‍: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരെ പ്രതിഷേധം തുടര്‍ന്ന് ഇന്‍ഫ്ളുവന്‍സര്‍ ധ്രുവ് റാഠി. ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് തിരംഗ പ്രതിഷേധം. നരേന്ദ്രമോദിയേക്കാള്‍ വലിയ ദേശദ്രോഹി വേറെയില്ലെന്ന് വിമര്‍ശനം.’വോട്ട് കള്ളന്‍, സിംഹാസനം ഉപേക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായാണ് ധ്രുവ് റാഠിയുടെ പ്രതിഷേധം. ഇന്ത്യന്‍ പതാക ഉയര്‍ത്തി നിരവധി ഇന്ത്യന്‍ വംശജരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ലണ്ടനിലെത്തിയതായി അറിയിച്ചുകൊണ്ടാണ് റാഠി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ യാഥാര്‍ഥ്യം ലോകം കാണേണ്ട സമയമാണിതെന്നും ധ്രുവ് പറഞ്ഞിരുന്നു.

അതേസമയം, സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെയ്ക്ക് ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം നല്‍കി. ഒരു വര്‍ഷത്തേക്ക് സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത് എന്ന് വ്യവസ്ഥ. സിജെപി പ്രഖ്യാപിച്ച തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വസതിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആയിരുന്നു ദീപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഐസ വിദ്യാര്‍ഥി സംഘടനയ്ക്ക് നേതൃത്വം നല്‍കിയ നേഹ ബോറയെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് വിട്ടയച്ചത്. അതിനിടെ ഡല്‍ഹിയിലെ പ്രതിഷേധങ്ങള്‍ക്കിടെ വനിതകള്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങളില്‍ പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.