Advertisement

എസ്.ഐ.ആറിനെ എതിര്‍ക്കുന്നത് വ്യാജ, ഇരട്ട വോട്ടര്‍മാരെ നീക്കം ചെയ്തതിനാല്‍: എം.എല്‍. അശ്വിനി

By kcnchannel / October 19, 2026

ദേലമ്പാടി: സ്വാതന്ത്ര്യാനന്തരം ഒമ്പത് തവണ വോട്ടര്‍പട്ടിക ശുദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മാത്രം അത് വിവാദമാക്കുന്നത് ജനാധിപത്യ മാര്‍ഗത്തിലൂടെ ഇനി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.

ബെള്ളിപ്പാടി ദേവറഗുണ്ട തറവാട്ട് ഹാളില്‍ നടന്ന ബിജെപി ദേലമ്പാടി ഏരിയ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഡല്‍ഹിയില്‍ ഏതാനും ആയിരം പേരെ അണിനിരത്തി ‘ഇന്ത്യ പ്രതിഷേധത്തിലാണ്’ എന്ന തെറ്റായ ധാരണ പരത്താനുള്ള മോദിവിരുദ്ധ ശക്തികളുടെ ശ്രമം വിലപ്പോവില്ല. ബംഗ്ലാദേശിലും നേപ്പാളിലും നടന്നതിന് സമാനമായ കലാപത്തിനും അട്ടിമറിക്കുമാണ് പ്രതിപക്ഷ പാര്‍ട്ടികളും ഐസ, കോക്രോച്ച് ജനതാ പാര്‍ട്ടി പോലുള്ള സംഘടനകളും ശ്രമിക്കുന്നതെന്നും അശ്വിനി ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം എന്നതിലുപരി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും 2047-ഓടെ ഭാരതത്തെ വികസിത രാഷ്ട്രമാക്കുകയെന്ന നരേന്ദ്ര മോദിയുടെ സങ്കല്‍പ്പത്തെ തകര്‍ക്കാനുമാണ് ഈ പ്രക്ഷോഭമെന്നും അശ്വിനി പറഞ്ഞു. ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

ഉമേഷ് ബെള്ളിപ്പാടിയെ പ്രസിഡന്റായി തിരഞ്ഞെടുത്തുകൊണ്ട് ബിജെപി ദേലമ്പാടി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ഉമേഷ് ബെള്ളിപ്പാടിയെ അധ്യക്ഷനായി ദേലമ്പാടി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പി. സതീഷ് ദേലമ്പാടിയെ ജനറല്‍ സെക്രട്ടറിയായും എം. വസന്ത, മഹേഷ് ഭട്ട്, പ്രദീപ് കുമാര്‍, കേശവ കുത്തിമൂല, മുരളീധര കെ. എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഹര്‍ഷിത്ത് ബി.എച്ച്., സുരേന്ദ്ര പി., എ. രഞ്ജിനി, കെ. ശീലാവതി, ബി. രവികുമാര്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

യോഗത്തില്‍ ഉമേഷ് ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി മഹേഷ് ഗോപാല്‍, മുളിയാര്‍ മണ്ഡലം പ്രഭാരിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ശിവകൃഷ്ണ ഭട്ട്, മുളിയാര്‍ മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, മണ്ഡലം ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം, ജില്ലാ കമ്മിറ്റി അംഗം ചന്ദ്രശേഖര ബെള്ളിപ്പാടി, അടൂര്‍ ഏരിയ പ്രസിഡന്റ് രാജേഷ് പാണ്ടി, ബെള്ളിപ്പാടി വാര്‍ഡ് ജനപ്രതിനിധി ധനഞ്ജയ ബി, വിക്രാന്ത് ബി.എം, ബ്രീസ് എന്നിവര്‍ സംസാരിച്ചു.