Advertisement

പി എം മുനീര്‍ ഹാജിയെ ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിഅനുമോദിച്ചു

By kcnchannel / October 20, 2026

മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എം മുനീര്‍ ഹാജിയെ ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു, ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് പീബീസ് ഉപഹാരം കൈമാറി, ജനറല്‍ സെക്രട്ടറി ഷെക്കില്‍ എരിയാല്‍ സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്ത്, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അല്‍ത്താഫ് ചൗക്കി, ദുബൈ കെ എം സി സി ഭാരവാഹികളായ അബ്ദുല്‍ റഹ്‌മാന്‍, ബഷീര്‍ മജല്‍ , ഷെമീര്‍ പുത്തൂര്‍, സാബിത്ത് ചൗക്കി, ഖലീല്‍ ചൗക്കി കുന്നില്‍, ഷെമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,