വഖഫില്‍ സമവായം; എപി വിഭാ?ഗത്തെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും, എപി വിഭാഗം പറയുന്ന ആള്‍ക്ക് വഖഫില്‍ അം?ഗത്വം നല്‍കും
വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് സമവായ നീക്കം നടത്തിയത്.
തിരുവനന്തപുരം: ഒടുവില്‍ വഖഫില്‍ സമവായം. എപി വിഭാ?ഗത്തെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. എപി വിഭാ?ഗം പറയുന്ന ആള്‍ക്ക് വഖഫില്‍ അം?ഗത്വം നല്‍കും. വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎല്‍എ നൗഷാദ് അലിയും സമവായ ചര്‍ച്ചയില്‍ ഇടപെട്ടു. ഹജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം എപി വിഭാഗം പ്രതിനിധി ഒഴിയും. നിലവിലെ കാന്തപുരം വിഭാഗത്തില്‍നിന്നുള്ള ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും. എപി വിഭാഗം പറയുന്ന ആള്‍ക്ക് വഖഫില്‍ അംഗത്വം നല്‍കും. വഖഫില്‍ സമവായമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ പ്രഖ്യാപിച്ച ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുമെന്നും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.
