Advertisement

എല്‍.ജി.എം.എല്‍. സംസ്ഥാന നേതാക്കള്‍ കാസര്‍ഗോഡ് ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളെ സന്ദര്‍ശിച്ച് സ്‌നേഹാദരം അര്‍പ്പിച്ചു

By kcnchannel / October 20, 2026

?കാസര്‍ഗോഡ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാസര്‍ഗോഡ് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എന്‍.എ. നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി പി.എം. മുനീര്‍ ഹാജി എന്നിവര്‍ക്ക് എല്‍.ജി.എം.എല്‍. സംസ്ഥാന നേതാക്കളുടെ സ്‌നേഹാദരം.

?സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ എല്‍.ജി.എം.എല്‍. സംസ്ഥാന നേതാക്കളായ അഷറഫ് കര്‍ള, അന്‍വര്‍ സാദാത്ത് കോളിയടുക്കം എന്നിവര്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു.

ജില്ലയിലെ സംഘടനാ പ്രവര്‍ത്തനങ്ങളും പൊതുപ്രവര്‍ത്തനങ്ങളും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ സൗഹൃദ സംഭാഷണവും നടത്തി.

നാടിന്റെ സമഗ്ര പുരോഗതിക്കും ഐക്യത്തിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് എല്‍.ജി.എം.എല്‍. നേതാക്കള്‍ വ്യക്തമാക്കി.

ചടങ്ങില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.