Advertisement

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരം സംഘടിപ്പിച്ചു

By kcnchannel / October 20, 2026

മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലുമായി സഹകരിച്ചു കൊണ്ട് കേരളോത്സവം ചെസ്സ് മത്സരം സംഘടിപ്പിച്ചു , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു, ഗ്രീന്‍സ്റ്റാര്‍ ക്ലബ് ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു,
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അസ്മീന ഷാഫി, ക്ഷേമ കാര്യ സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ മാഷിത മുഹമ്മദ് , ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം എ നജീബ്, ചെസ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, ബാബുരാജ് , നജീബ് കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു ഇര്‍ഷാദ് നന്ദി പറഞ്ഞു,

ഫോട്ടോ അടിക്കുറിപ്പ് :മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലുമായി സഹകരിച്ചു കൊണ്ട് നടത്തിയ കേരളോത്സവം ചെസ്സ് മത്സരം മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു