സമസ്ത സെന്റിനറി: 400 മഹല്ല് സമ്മേളനങ്ങള്‍ക്ക് പൊയ്യത്തബൈലില്‍ ആവേശകരമായ തുടക്കം
?മഞ്ചേശ്വരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക (സെന്റിനറി) ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന 400 മഹല്ല് സമ്മേളനങ്ങള്‍ക്ക് പൊയ്യത്തബൈല്‍ മഹല്ല് സമ്മേളനത്തോടെ ആവേശകരമായ തുടക്കമായി.
?മഖാം സിയാറത്തിന് പൊയ്യത്തബൈല്‍ മുദരിസ് അബ്ദുല്‍ മജീദ് ഫൈസി നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് ഹാജി ഹസനബയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സൗഹൃദ സംഗമത്തില്‍ സുലൈമാന്‍ കരിവള്ളൂര്‍ വിഷയാവതരണം നടത്തി. ജാതിമതഭേദമന്യേ നാട്ടിലെ മുഴുവന്‍ ജനങ്ങളും ഒത്തുചേര്‍ന്ന സൗഹൃദ സംഗമം ഹൃദയം തുറന്ന സ്‌നേഹവിനിമയത്തിന്റെ വേദിയായി മാറി.
?മഗ്രിബ് നിസ്‌കാരാനന്തരം നടന്ന തസ്‌കിയത്ത് സമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് മുഹമ്മദ് ഡി.എം.കെ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ആശംസ പ്രസംഗം നടത്തി.
?മൂസല്‍ മദനി തലക്കി, അബ്ദുല്‍ മജീദ് ഫൈസി, മുഹിയുദ്ദീന്‍ കാമില്‍ സഖാഫി ബോള്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തി.
?മുഹമ്മദ് സഖാഫി പാത്തൂര്‍, ഉമര്‍ മദനി മച്ചമ്പാടി, ഉമര്‍ മദനി പൊയ്യത്തബൈല്‍, ജമാലുദ്ദീന്‍ എന്‍., ഇബ്രാഹിം ഹാജി സുള്ളിയമേ, അബൂബക്കര്‍ ഹാജി കണക്കൂര്‍, അബൂബക്കര്‍ ഹാജി കെ.കെ., സിറാജുദ്ദീന്‍ സിദ്ദീഖി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
?അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ സ്വാഗതവും അഹ്‌മദ് കുഞ്ഞി കിന്നജെ നന്ദിയും പറഞ്ഞു. ഡിസംബര്‍ 15-നകം ജില്ലയിലെ 400 മഹല്ല് സമ്മേളനങ്ങളും പൂര്‍ത്തിയാകും.
