Advertisement

ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

By kcnchannel / October 28, 2026

കുമ്പള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ആന്‍ഡ് ജി.ആര്‍.സിയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ താഹിറ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എ.കെ ആരിഫ്, ഫാത്തിമ ഇനാസ് മുഹമ്മദലി, പഞ്ചായത്ത് സെക്രട്ടറി ഇന്‍-ചാര്‍ജ് കെ ഷൈജു, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഡോ. ബേരിത ബോധവത്കരണ ക്ലാസെടുത്തു.