മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് വ്യക്തിത്വത്തിന്റെ അടിത്തറ: യഹ്യ തളങ്കര
ദുബായ്: കേവലം പരീക്ഷാവിജയങ്ങള്‍ക്കും ബിരുദങ്ങള്‍ക്കും അപ്പുറം, മൂല്യബോധവും മാനവികതയും സാമൂഹിക പ്രതിബദ്ധതയും ഉള്‍ക്കൊള്ളുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാര്‍ത്ഥ പൂര്‍ണ്ണത കൈവരിക്കുന്നതെന്ന് ദുബായ് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം ഒരാളെ ഉന്നത സ്ഥാനങ്ങളിലെത്തിച്ചേക്കാം; എന്നാല്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് അയാളെ ഉത്തമ മനുഷ്യനാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായില്‍ താമസമാക്കിയ കാസര്‍ഗോഡ് മുന്‍സിപ്പല്‍ പരിധിയില്‍ നിന്നുള്ള
പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍, പ്രമുഖ നേതാക്കള്‍, കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ആജീവനാന്ത പഠനത്തിന്റെ പ്രാധാന്യവും ഇന്നത്തെ കാലഘട്ടത്തിലെ തൊഴില്‍ സാധ്യതകളും മുന്‍നിര്‍ത്തി സംഘടിപ്പിച്ച സമ്മേളനം ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് മുനിസിപ്പല്‍ പ്രസിഡന്റ് അന്‍വര്‍ സാജിദ് സൈലര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സര്‍ഫറാസ് പട്ടേല്‍ സ്വാഗതം പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസ്സാര്‍ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. കാസിം പുത്തന്‍പുരയില്‍, ഷാജി ജോണ്‍, എന്നിവര്‍ നയിച്ച മാസ്റ്റര്‍ക്ലാസുകളും മൈക്രോ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രമുഖ വ്യവസായികളായ ബി.എം മഹ്‌മൂദ്,മുഹമ്മദ് കുഞ്ഞി ചെമ്മനാട്, സമീര്‍ ബെസ്റ്റ് ഗോള്‍ഡ് ദുബായ് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഹംസ തൊട്ടി,അബ്ദുല്‍ കാദര്‍ അരിപ്ര, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍,അഫ്‌സല്‍ മേട്ടുമ്മല്‍ ജില്ലാ ഭാരവാഹികളായ സലാം കന്യപ്പാടി,ഹനീഫ് ടി.ആര്‍,സയ്ദ് മഷൂര്‍ തങ്ങള്‍,ഡോക്ടര്‍ ഇസ്മായില്‍,സി.എച് നൂറുദീന്‍, സുബൈര്‍ അബ്ദുല്ല, മൊയ്ദീന്‍ അബ്ബ ബാവാ,കെ.പി അബ്ബാസ്,ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍,സി.എ ബഷീര്‍,പി.ഡി നൂറുദീന്‍,അഷ്റഫ് ബായാര്‍,സിദിഖ് ചൗക്കി,ആസിഫ് ഹൊസങ്കടി സുബൈര്‍ പള്ളിക്കാല്‍ മണ്ഡലം ഭാരവാഹകളായ ഫൈസല്‍ പട്ടേല്‍,ഹസ്‌ക്കര്‍ ചൂരി,സത്താര്‍ ആലമ്പാടി, സിനാന്‍ തൊട്ടാന്‍,ഹാഷിക് പള്ളം,താത്തു തല്ഹത്,പ്രമുഖ വ്യക്തി കളായ ഡോക്ടര്‍ സദഫജര്‍വ,ശരീഫ് കോളിയാട് ,അസ്ലം ഹുസൈന്‍ ,റാഫി വെറ്റില,അബ്ബാസ് കോളങ്ങര,മുനീര്‍ വഫ,സലിം ചേരങ്കൈ,സാജിദ ഫൈസല്‍,യൂസഫ് ഷേണി,സൈഫുദീന്‍ മൊഗ്രാല്‍,ഫാത്തിമ ഫൈസല്‍ മുന്‍സിപ്പല്‍ ഭാരവാഹികളായ ഷിഫാസ് പട്ടേല്‍,സുഹൈര്‍ യഹ്യ, ഹനീഫ് തായല്‍,മിര്‍സാദ് പൂരണം,തസ്ലീം ബെല്‍കാട് ,ജാഫര്‍ കുന്നില്‍,അമീന്‍ പള്ളികാല്‍,ഹനീഫ് നെല്ലിക്കുന്ന് ,സഫാന്‍ തോട്ടാന്‍,മുനവ്വര്‍ ബാങ്കോട്,നിസാര്‍ തെരുവത്ത് ,ഹാരിസ് കച്ചേരി,ഹനീഫ് റഹ്‌മാന്‍, അസ്ലം ഗസാലി,സാജിദ് ടി എ,ഫസല്‍ എന്നിവര്‍ സംസാരിച്ചു ദുബായ് കെഎംസിസി കാസറഗോഡ് മുന്‍സിപ്പല്‍ ട്രഷറര്‍ ഗഫൂര്‍ ഉൂദ് നന്ദിയും മുഹമ്മദ് ഖസിയ്യറകം പ്രാര്‍ത്ഥന നടത്തി.
