Advertisement

മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബ് രണ്ടാം വാര്‍ഷികം:മൊഗ്രാലിലും, കുമ്പളയിലും വിളംബര ജാഥ സംഘടിപ്പിച്ചു

By kcnchannel / October 20, 2026

ജില്ലാതല മെഗാ സംഗമത്തിന് മുന്നോടിയായി

മൊഗ്രാല്‍.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ജില്ലാ തല മെഗാ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ജില്ലയിലെ മെക് 7 ഹെല്‍ത്ത് ക്ലബ് അംഗങ്ങളുടെ മെഗാ സംഗമമാണ് ഒക്ടോബര്‍ 20,21 തീയതികളിലായി മൊഗ്രാല്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്നത്. മൊഗ്രാല്‍, കുമ്പള,പട്ട്‌ള, പള്ളിക്കര, തൃക്കരിപ്പൂര്‍,പടന്ന, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 350-ഓളം പേര്‍ മെഗാ സംഗമത്തില്‍ പങ്കെടുക്കും.

ഇതിന്റെ പ്രചരണാര്‍ത്ഥം ക്രിക്കറ്റ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരുന്നു. കുമ്പളയിലും, മൊഗ്രാലിലും തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ വിളംബര ജാഥ സംഘടിപ്പിച്ചു. കുമ്പളയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി,മൊഗ്രാലില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മെക് 7 ജില്ലാ കോഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍,ഏരിയ കോഡിനേറ്റര്‍മാരായ റിയാസ് കരീം,ടികെ ജാഫര്‍, ട്രെയിനര്‍മാരായ എം എ അബൂബക്കര്‍ സിദ്ദീഖ്,ടി എ ജലാല്‍,ശരീഫ് ദീനാര്‍ എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടിയോടനുബന്ധിച്ച് 20ന് ചൊവ്വാഴ്ച രാത്രി 7മണി മുതല്‍ ഇശല്‍ഗ്രാമത്തിലെ കലാകാരന്മാരും, സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് കലാ വിരുന്നൊരുക്കും. 21ന് ബുധനാഴ്ച രാവിലെ 6:15ന് വ്യായാമം.ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ നേതൃത്വം നല്‍കും.ശേഷം മെഗാ സംഗമം മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുല്‍ഖാദര്‍,മെക് 7 ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണല്‍ അസി:കോഡിനേറ്റര്‍ നിയാസ് എകരൂര്‍,ഡോ: ഇസ്മായില്‍ മുജദ്ദിദി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അസീസ് കളത്തൂര്‍, അഷ്‌റഫ് കര്‍ള, ബല്‍ക്കീസ് എം ഗഫാര്‍,പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി,ജമീലാ-ഹസ്സന്‍, ആയിശാ-റിയാസ്, നസീറാ-ഖാലിദ്, ഫസല്‍ പേരാല്‍ തുടങ്ങിയ സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.തുടര്‍ന്ന് പ്രഭാത ഭക്ഷണം.

മെഗാ സംഗമത്തില്‍ മെക് 7 സംസ്ഥാന പ്രതിനിധികളായ പ്രസീനാ-സുരേഷ്, മുര്‍ഷിദ ടീച്ചര്‍,റൈന സൈനുദ്ദീന്‍,മുസ്തഫ പെരുവണ്ടൂര്‍,ഡോ: ഷാഫി കളത്തിങ്കല്‍, ഹമീദ് കോകന്‍ചേരി, നാസര്‍ പണ്ടിക്കാടന്‍, ജില്ലാ കോഡിനേറ്റര്‍മാരായ എന്‍ എ മുനീര്‍, അബ്ദുസ്സലാം പി വി,വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താര്‍ ആരിക്കാടി,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,സന്നദ്ധ സംഘടനാ പ്രതിനിധികളായ എ എം സിദ്ധീഖ് റഹ്‌മാന്‍,അന്‍വര്‍ അഹ്‌മദ് എസ്, സെഡ് എ മൊഗ്രാല്‍,ബദറുദ്ദീന്‍ ദിനാര്‍ എന്നിവര്‍ സംബന്ധിക്കും. ട്രെയിനര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് എം എ പറയും.