ടൈഗര്‍ ഷ്റോഫിന് നേരെയുള്ള വധശ്രമം; പ്രതികളെ നാളെ മുംബൈയിലെത്തിക്കും, സല്‍മാന്‍ ഖാന് സുരക്ഷ കൂട്ടി
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ നാളെ പുലര്‍ച്ചെ മുംബൈയിലെത്തിക്കും. പ്രതികള്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായുള്ള ബന്ധം സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്. അതേസമയം സല്‍മാന്‍ ഖാനും ടൈഗര്‍ ഷ്റോഫിനും പൊലീസ് സുരക്ഷ കൂട്ടി.
രാവിലെ 10 മണിയോടെയാണ് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് മുംബൈ പോലീസ് സംഘം യാത്ര തിരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ മുംബൈയിലെത്തും. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. പ്രതികള്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായുള്ള ബന്ധം സ്വീകരിക്കാനുള്ള തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കൊട്ടേഷന്‍ അഡ്വാന്‍സായി 37,000 രൂപ രൂപ പ്രതികള്‍ക്ക് കിട്ടിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക കൈമാറിയത് ആരെന്ന് കണ്ടെത്തണം.
ആക്രമണശേഷം വിദേശത്ത് താമസസൗകര്യം ഒരുക്കാം എന്നായിരുന്നു പ്രതികള്‍ക്ക് കിട്ടിയ വാഗ്ദാനം. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് ആദ്യം സൂചന ഉണ്ടായിരുന്നെങ്കിലും പിന്നീട് പോലീസ് അത് നിഷേധിച്ചു. രണ്ട് ഹരിയാന സ്വദേശികളും ഒരു ബിഹാര്‍ സ്വദേശിയുമാണ് രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. ഹരിയാന സ്വദേശികള്‍ക്ക് 18 വയസ്സും ബിഹാര്‍ സ്വദേശിക്ക് 22 വയസ്സും മാത്രമേ പ്രായമുള്ളമുള്ളൂ. 18 വയസ്സുള്ള രേഹാനും, ഫൂല്‍ സിംഗും ദിവസവേതനക്കാരാണ്. മുംബൈയില്‍ ബൈക്ക് ടാക്‌സി ഓടിക്കുകയായിരുന്നു ഹൃതിക് മഹതോയാണ് മൂന്നാമത്തെ പ്രതി.
പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണശേഷം അന്ധേരിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം റെയില്‍വേ സ്റ്റേഷനിലേക്കാണ് ആദ്യം പ്രതികള്‍ എത്തിയത്. അവിടെനിന്ന് ടാക്‌സി വിളിക്കാനായി മൊബൈല്‍ ഫോണ്‍ ഓണ്‍ ആക്കി.ഇതാണ് പ്രതികളിലേക്ക് എത്താന്‍ പോലീസിന് സഹായിച്ച ആദ്യ ഘടകം. ടാക്‌സിയില്‍ സൂറത്ത് വരെയെത്തി. അവിടെനിന്നാണ് പൂനെ ജയ്പൂര്‍ എക്‌സ്പ്രസില്‍ കയറിയത്. ജയ്പൂരില്‍ ഇറങ്ങി ഡല്‍ഹി വഴി നേപ്പാളിലേക്ക് പോകാനായിരുന്നു പദ്ധതി
