കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്: മുന്‍മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍ ഗണ്‍മാനെതിരെ നടപടി വരും, എസ്‌ഐടി റിപ്പോര്‍ട്ട് ഉടന്‍
വീണ ജോര്‍ജിന്റെ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് നല്‍കും. അഭിലാഷിനെതിരായ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി നല്‍കുക. കേസ് അന്വേഷിച്ച റെയില്‍വേ സി ഐയുടെ മൊഴിയും എസ്‌ഐടി ഉടന്‍ രേഖപ്പെടുത്തും.
തിരുവനന്തപുരം: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്‍മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തെറ്റായ മൊഴി നല്‍കിയ മുന്‍ ഗണ്‍മാനെതിരെ നടപടി വരും. വീണ ജോര്‍ജിന്റെ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരായ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് നല്‍കും. അഭിലാഷിനെതിരായ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് എസ്‌ഐടി നല്‍കുക. കേസ് അന്വേഷിച്ച റെയില്‍വേ സി ഐയുടെ മൊഴിയും എസ്‌ഐടി ഉടന്‍ രേഖപ്പെടുത്തും. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതിന്റ കാരണമാകും എസ്‌ഐടി തേടുക. കേസില്‍ പ്രതികളായിരുന്ന അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരോട് മൊഴിയെടുക്കാനായി ഇന്ന് ഹാജരാകാന്‍ എസ്‌ഐടി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണാ ജോര്‍ജിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് അന്ന് ആരോ?ഗ്യ മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെതിരേ കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. എന്നാല്‍, മാരകായുധങ്ങളുമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ ?ഗണ്‍മാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവര്‍ റിമാന്‍ഡിലായി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയിലാണ് സംഭവത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
