Advertisement

സുപ്രിം കോടതി വിധിയോടെ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് തെളിഞ്ഞു; മാസപ്പടി കേസിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

By kcnchannel / October 22, 2026

തിരുവനന്തപുരം: മാസപ്പടി കേസിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രിം കോടതി വിധിയോടെ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. സുപ്രീംകോടതിയില്‍ നിന്നുണ്ടായത് നിയമാനുസൃത നടപടി. സര്‍ക്കാരിന് അനാവശ്യ ധൃതിയില്ല. എല്ലാവര്‍ക്കും ഇത് ബോധ്യപ്പെടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

കെ സുധാകരന്‍ മുതിര്‍ന്ന നേതാവ്. മഴ കഴിഞ്ഞാലും മരം പെയ്യും. സര്‍ക്കാരിന് ഏതൊരു വിധ തിരക്കുമില്ല എന്ന് എല്ലാവര്‍ക്കും മനസ്സിലാക്കണം. തിരക്കുപിടിച്ച നീതി നിര്‍വഹണം നീതി നിര്‍വഹണം അടക്കപ്പെടും. സുധാകരന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചതായാണ് ഞാന്‍ അറിഞ്ഞത്.

സുധാകരന്‍ പറഞ്ഞത് അടഞ്ഞ അധ്യായം. ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചത് ലോജിക്കാണ്. അതില്‍ ലോ ഓഫ് കോസേഷന്‍ എന്ന ഒന്നുണ്ട്. അതില്‍ പറയുന്നത് Nothing is causeless എന്നാണ്. സ്വാഭാവികമായും കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ ഭരണപക്ഷത്തു നിന്നും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉണ്ടാകും. അതിനെ പരസ്യപ്പെടുത്തുന്നതിനെയാണ് ഞാന്‍ നിരുത്സാഹപ്പെടുത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.