Advertisement

മാസപ്പടി കേസ്; അന്വേഷണം തടയാന്‍ അതിവേഗ നീക്കങ്ങളുമായി പിണറായി, സുപ്രീംകോടതിയുടെ സ്റ്റേ ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി

By kcnchannel / October 22, 2026

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് പിണറായി ഹൈക്കോടതിയില്‍ ഹാജരാക്കി. പിണറായി ഉള്‍പ്പടെയുള്ളവരുടെ അപ്പീല്‍ ശനിയാഴ്ച പരിഗണിച്ചേക്കും. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പിണറായിക്ക് വേണ്ടി ഹാജരാകും.
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്തുള്ള സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ശനിയാഴ്ച തന്നെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ കൊണ്ടുവരാനാണ് നീക്കം. അപ്പീലില്‍ തീരുമാനം വരും മുമ്പുള്ള ഇഡി നീക്കങ്ങള്‍ തടയാന്‍ റിട്ട് ഹര്‍ജി നല്‍കാനും ആലോചനയുണ്ട്. ഹൈക്കോടതിയുടെ പരിഗണനയില്‍ അപ്പീലെത്തിക്കാന്‍ അതിവേഗ നീക്കങ്ങളളാണ് പിണറായി നടത്തുന്നത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നല്‍കിയ ഹര്‍ജി തന്നെ പുതിയ നമ്പറിട്ട് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയക്ക് വരും. ശനിയാഴ്ച തന്നെ അപ്പീല്‍ പരിഗണിച്ചേക്കും.

മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ച് ശക്തമായ വാദങ്ങളുയര്‍ത്താനാണ് നീത്തം. അപ്പീല്‍ നല്‍കാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ അനുകൂലമെന്നാണ് പിണറായിയുടെയും കൂട്ടരുടെയും വിലയിരുത്തല്‍. ഹൈക്കോടി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ പരിഗണിക്കുമ്പോള്‍ കേസിലെ ഇഡി അന്വേഷണം ഉള്‍പ്പടെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടും. അപ്പീലില്‍ തീരുമാനം വരുന്നതിന് മുമ്പ് ഇഡി തുടര്‍നീക്കങ്ങള്‍ നടത്തിയാല്‍, അത് തടയാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന.

അതേസമയം നാളെ പിണറായി ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഡി വീണ്ടും സമന്‍സ് അയക്കുകയോ, മറ്റ് നടപടികളിലേക്ക് കടക്കുകയോ ചെയ്താല്‍ പിണറായിയും മുഹമ്മദ് റിയാസും വീണയും ഉള്‍പ്പടെയുള്ളവര്‍ റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കും. അന്വേഷണത്തിന് തടസ്സമില്ലെന്ന് തന്നെയാണ് ഇഡി നിലപാട്. പിണറായിക്കെതിരെ PMLA 66(2) പ്രകാരമുള്ള ഇഡിയുടെ വിവരകൈമാറ്റം സുപ്രീംകോടതി അസാധുവാക്കിയിട്ടില്ല. തെളിവുകള്‍ നിലനില്‍ക്കും. ഇ.സി.ഐ.ആറിന്റെ നിയമ സാധുതയും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ഇതാണ് ഇഡി വിലയിരുത്തല്‍. സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ കൊച്ചി ഇഡി ഓഫീസില്‍ കേസിന്റെ പുരോഗതി വിലയിരുത്തി. അതേസമയം, പിണറായിയുടെ അപ്പീലിനെ ഇഡി ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ക്കും.