Advertisement

അത്ത്‌ലറ്റിക്‌സില്‍ കരുത്ത് കാട്ടി ഫാസ്‌ക് കടപ്പുറം; കാസര്‍കോട് നഗരസഭ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം:

By kcnchannel / October 22, 2026

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു

അത്ത്‌ലറ്റിക്‌സില്‍ കരുത്ത് കാട്ടി ഫാസ്‌ക് കടപ്പുറം; കാസര്‍കോട് നഗരസഭ കേരളോത്സവത്തിന് ഉജ്ജ്വല തുടക്കം: നഗരസഭ ചെയര്‍പേഴ്‌സണ് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരളം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് നഗരസഭ കേരളോത്സവത്തിന് അത്‌ലറ്റിക്സ് മത്സരത്തോടെ ഉജ്ജ്വല തുടക്കം. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കേരളോത്സവം 2026ന്റെ നഗരസഭ തല ഉദ്ഘാടനം കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു.

ആവേശം നിറഞ്ഞ അത്‌ലറ്റിക് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഫാസ്‌ക് കടപ്പുറം ജേതാക്കളായി. രാവിലെ നടന്ന നീന്തല്‍ മത്സരത്തിലും വിവിധ ക്ലബ്ബ്കള്‍ മിന്നും പ്രകടനം നടത്തി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സെമിനാ മുജീബ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മെഹ്റുന്നിസ ഹമീദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കമാല്‍, കൗണ്‌സിലര്‍മാരായ ആയിഷ, അബ്ദുല്‍ റഹിമാന്‍, ഉമേഷന്‍, മുന്‍ കൗണ്‌സിലര്‍ സിദ്ധീഖ് ചക്കര, യൂത്ത് കോര്‍ഡിനേറ്റര്‍ ജസീല്‍ തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.