Advertisement

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം, മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം, സാധ്യതാ ഇലവന്‍ അറിയാം

By kcnchannel / October 22, 2026

പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കും ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവല്‍ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.
ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ന്യൂസിലന്‍ഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പരക്ക് ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-2 സമനിലയായതിന്റെ നിരാശയിലാണ് ഇന്ത്യ കിവീസിനെ നേരിടാനിറങ്ങുന്നത്. ഐസിസി ടി20 ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇരുടീമുകളും ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 31 മത്സരങ്ങളില്‍ 17 എണ്ണത്തില്‍ ജയിച്ച ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. 11 എണ്ണത്തില്‍ ന്യൂസിലന്‍ഡ് ജയിച്ചു. 3 മത്സരങ്ങള്‍ ടൈയില്‍ അവസാനിച്ചു.

പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കും ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവല്‍ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. തുടര്‍ന്ന് മൂന്നാം മത്സരം വെല്ലിംഗ്ടണിലെ എന്‍ആര്‍വൈ സ്റ്റേഡിയത്തിലും (ഒക്ടോബര്‍ 27), നാലാം മത്സരം ഓക്ക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലും (ഒക്ടോബര്‍ 30), അവസാന പോരാട്ടം ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കിലും (നവംബര്‍ 1) നടക്കും. ടി20 പരമ്പരയ്ക്ക് ശേഷം 5 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയും ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കും. ന്യൂസിലന്‍ഡിലെ പ്രാദേശിക സമയം രാത്രി 8:00 മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്.

ഇന്ത്യന്‍ സമയം, കാണാനുള്ള വഴികള്‍
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30നാണ് ആദ്യ രണ്ട് ടി20 മത്സരങ്ങളും തുടങ്ങുക. ഇന്ത്യയിലെ ആരാധകര്‍ക്ക് സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.. കൂടാതെ സോണി സ്‌പോര്‍ട്‌സ് 3-ല്‍ ഹിന്ദിയിലും, സോണി സ്‌പോര്‍ട്‌സ് 4-ല്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മത്സരങ്ങള്‍ ആസ്വദിക്കാം.