ഇടതുകോട്ട തകര്‍ത്ത് പെരുമ്പള പിടിച്ചെടുത്ത് യു ഡി എഫ്: രമാ മുരളീധരന് 162 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉജ്ജ്വല വിജയം

പെരുമ്പള: പെരുമ്പളയുടെ ചരിത്രത്തിലാദ്യമായി പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതിന് ശേഷം യു ഡി എഫിന് മികവുണ്ടായില്ല. സി.പി.ഐ യുടെ കുത്തക സീറ്റാക്കി മാറ്റിയിരുന്ന പെരുമ്പളയെ സി പി ഐ എമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുരളീധരന്റെ ഭാര്യ രമാ മുരളീധരന്‍ 162 വോട്ടുകള്‍ക്ക് ഉജ്ജ്വല വിജയം നേടി. കാസര്‍കോട് ജില്ലയില്‍ സി പി ഐ എമ്മിന്റെ ശക്തികേന്ദ്രമായ പെരുമ്പളയില്‍ മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രദേശം ഉള്‍പ്പെടുന്ന പെരുമ്പളയിലെ വിജയം ഇടതുപക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്.

Scroll to Top