Advertisement

ചിത്താരി ഡയാലിസിസ് സെന്ററിന് യുവാവിന്റെ കാരുണ്യസമ്മാനം; പുതിയ ഡയാലിസിസ് മെഷീന്‍ സ്വിച്ച് ഓണ്‍ ചെയ്തു

By kcnchannel / October 23, 2026

ചിത്താരി: ചിത്താരി ഡയാലിസിസ് സെന്ററിന് യുവാവ് സംഭാവനയായി നല്‍കിയ ഡയാലിസിസ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചികിത്സയെ ആശ്രയിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്‍ ലക്ഷ്യമിട്ടുള്ള ഈ കാരുണ്യപ്രവൃത്തി നാടിന് മാതൃകയായി. ഡയാലിസിസ് സെന്ററിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മെഷീന്‍ കൂടുതല്‍ കരുത്തേകും.

ചടങ്ങില്‍ സെന്റര്‍ ചെയര്‍മാന്‍ ഹബീബ് കൂളിക്കാട്, മഹല്ല് ഖത്തീബ് ജുനൈദ് ജലാലി, ജമാഅത്ത് സെക്രട്ടറി കെ. യു. ദാവൂദ് ഹാജി, ട്രഷറര്‍ ബഷീര്‍ മാട്ടുമ്മല്‍, സി. കെ. കരീം, ശരീഫ് മിന്നാ, ഖത്തര്‍ മുഹമ്മദ് കുഞ്ഞി, ഷാഹിദ് പുതിയ വളപ്പില്‍, നൗഷാദ് മുല്ല, ഹാറൂണ്‍ ചിത്താരി, ഷറഫുദ്ധീന്‍ ബെസ്റ്റ് ഇന്ത്യ, സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി, സി കെ ഇര്‍ഷാദ്, ജംഷിദ് കുന്നുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.