Advertisement

മുസ്ലിം ലീഗ് നേതാക്കള്‍ക്ക് എസ് ടി യു സ്വീകരണം നല്‍കി

By kcnchannel / October 23, 2026

കാസര്‍കോട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി പി എം മുനീര്‍ ഹാജി, ട്രഷറര്‍ കെ ഇ എ ബക്കര്‍, വൈ.പ്രസിഡണ്ടുമാരായ കെ എം അബ്ദുല്‍ റഹ്‌മാന്‍, വി കെ ബാവ, സെക്രട്ടറി അഷ്റഫ് എടനീര്‍ എന്നിവര്‍ക്ക് എസ് ടി യു ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാവൈ.പ്രസിഡണ്ട് എ എം കടവത്ത്, സെക്രട്ടറി ഹാരിസ് ചൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്ലക്കുഞ്ഞി, നഗരസഭ ചെയര്‍ പേഴ്സണ്‍ ഷാഹിന സലിം, എസ് ടി യു സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി, ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ പി ഐ എ ലത്തീഫ്, മുംതാസ് സമീറ, ഷംസുദ്ധീന്‍ ആയിറ്റി, കുഞ്ഞാമദ് കല്ലുരാവി, ഷുക്കൂര്‍ ചെര്‍ക്കള, എല്‍ കെ ഇബ്രാഹിം, സുബൈര്‍ മാര, ഹാരിസ് ബോവിക്കാനം, ഉമ്മര്‍ അപ്പോളോ, കരീം കുശാല്‍ നഗര്‍, ഷംസീര്‍ മണിയനൊടി പ്രസംഗിച്ചു.