SMA മരുന്ന് വിവാദം: ‘വിദഗ്ധര്‍ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയില്‍ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരന്
തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാ?ദത്തില്‍ വിശദീകരണവുമായി ആരോ?ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ക്ലിനിക്കല്‍ ട്രയല്‍ എന്ന സ്റ്റിക്കര്‍ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും സംശയം ഉണ്ടാകേണ്ട എന്ന് കരുതിയാണ് മരുന്ന് തിരിച്ചുവിളിച്ചതെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന് പറഞ്ഞു.
ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്ന് സുരക്ഷിതമെന്നും മരുന്നിന്റെപരിശോധന പൂര്ത്തിയായതാണെന്നെന്നും എസ്എംഎ മരുന്ന് കമ്മിറ്റി വിദഗ്ധ സമിതി പ്രതികരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശ?ദീകരണം. എസ്എംഎ രോഗബാധിതര്‍ക്കായി നാര്‍കോ ഫാര്‍മയുടെ മരുന്ന് തന്നെ ഉപയോഗിക്കും. വിദേശ നിര്‍മിത മരുന്ന് ഇനി ഉപയോഗിക്കില്ലെന്നും മന്ത്രി കെ മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ മരുന്ന് പരീക്ഷിച്ച് വിജയിച്ചതാണ്. ഈ മരുന്നിന്റെ പരീക്ഷണം ഇപ്പോള്‍ നടക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മന്ത്രി എംബിബിഎസുകാരനല്ല, എന്നാല്‍ വിദഗ്ദ ഡോക്ടര്‍മാരുണ്ട്. അവരെ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്ന് മന്ത്രി ചോദിച്ചു. മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ നേരിട്ട് സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു. രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്താന്‍ ചില വിദേശ കമ്പനികള്‍ പിന്നിലുണ്ടാകാമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
മരുന്ന് വിവാദത്തില്‍ മുന്‍ ആരോ?ഗ്യമന്ത്രിമാരുടെ വിമര്‍ശനത്തിലും കെ മുരളീധരന് പ്രതികരിച്ചു. വനിതകളായതുകൊണ്ട് ഒന്നും പറയുന്നില്ല എന്ന് കെ. മുരളീധരന് പറഞ്ഞു. പാര്ട്ടിക്കാര് തന്നെ എക്സ്പയറി ആയി എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയവര്‍ ഇന്നലെ എനിക്കെതിരെ ഒന്നിച്ചിരുന്നുവെന്ന് മന്ത്രി പരിഹസിച്ചു. കുട്ടികള്‍ക്ക് നല്ല മരുന്ന് നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. സര്‍ജറിയുടെ സമയത്ത് കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന ഏര്‍പ്പാട് തന്റെ കാലത്തില്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ കൊള്ള വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
