Home Kasaragod കമ്പാര്‍ എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി

കമ്പാര്‍ എല്‍ പി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം നടത്തി

by KCN CHANNEL
0 comment

കമ്പാര്‍ : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ലോകപരിസ്ഥിതിദിനാചരണവും പഞ്ചായത്ത് തല സ്‌പോട്‌സ്‌കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും കമ്പാര്‍ സ്‌കൂളില്‍ നടന്നു. കൃഷി ഓഫിസര്‍ അക്ഷത ,PTA പ്രസിഡന്റ് ഹാരിസ് കമ്പാര്‍, കുടുംബശ്രീ അംഗങ്ങള്‍, കമ്പാര്‍ സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍ വൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുപ്പതോളം തൈകള്‍ സ്‌കൂളിന് ലഭ്യമായി.
പരിപാടിയുടെ സമാപനവേളനയില്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച സ്‌പോട്‌സ്‌കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ ഫൈസല്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീലത ടീച്ചര്‍ക്ക് കൈമാറി. സീനിയര്‍ അസിസ്റ്റന്റ് വിദ്യ ടീച്ചര്‍ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.

You may also like

Leave a Comment