Advertisement

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: കെമിസ്ട്രി ചോദ്യങ്ങള്‍ കോച്ചിങ് സെന്റര്‍ ഉടമയുടെ ഫോണില്‍ കണ്ടെത്തി; തെളിവ് ലഭിച്ചതായി CBI

By kcnchannel / October 24, 2026

ഡല്‍ഹി: 2026ലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി സിബിഐ. കെമിസ്ട്രി ചോദ്യങ്ങള്‍ ലാത്തൂരിലെ കോച്ചിങ് സെന്റര്‍ ഉടമയുടെ ഫോണില്‍ കണ്ടെത്തി. 45 കെമിസ്ട്രി ചോദ്യങ്ങളും എന്‍ടിഎയുടെ മാസ്റ്റര്‍ സെറ്റുമായി പൊരുത്തപ്പെട്ടെന്നും സിബിഐ. വാട്‌സ്ആപ്പ്, ടെലിഗ്രാം, എയര്‍ഡ്രോപ്പ് എന്നിവ വഴി ചോദ്യപ്പേപ്പര്‍ വ്യാപകമായി പ്രചരിപ്പിച്ചെന്നും കണ്ടെത്തല്‍. ശാസ്ത്രീയ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.

13 പ്രതികള്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം പുരോ?ഗമിക്കുകയാണെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. എന്‍ടിഎയുടെ പ്രധാനപ്പെട്ട ഉദ്യോ?ഗസ്ഥര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. പിവി കുല്‍ക്കര്‍ണി, മനീഷ മന്ദാരെ എന്നീ കെമിസ്ട്രി, ഫിസിക്‌സ് അധ്യാപകരില്‍ നിന്നാണ് ചോദ്യങ്ങള്‍ വ്യാപകമായി ചോര്‍ന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള RCC കോച്ചിംഗ് സെന്ററും ചോര്‍ച്ചയുടെ വ്യാപ്തി വലുതാക്കി.

Read Also: കോവളം സ്പാ പീഡനക്കേസ്: നിരവധി ഏജന്റ് മാര്‍ക്ക് പങ്ക്, അന്വേഷണം കൂടുതല്‍ ഇടനിലക്കാരിലേക്ക്

കോച്ചിംഗ് സെന്റര്‍ ഉടമ ശിവരാജ് ഉള്‍പ്പടെ 13 പേരെയാണ് കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ശിവരാജ് പകര്‍ത്തിയ 132 കെമിസ്ട്രി ചോദ്യങ്ങളില്‍ 111 എണ്ണവും ചോദ്യപേപ്പറുമായി പൊരുത്തപ്പെട്ടിരുന്നു. അധ്യാപകരും ഇടനിലക്കാരും അടങ്ങിയ ഒരു വലിയ ശൃംഖലയാണ് ചോര്‍ച്ചയ്ക്ക് പിന്നില്‍. കുറ്റകൃത്യത്തിന്റെ ഉറവിടം മഹാരാഷ്ട്ര ആണെന്നും കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ നിന്ന് രാജസ്ഥാന്‍ വഴി ഹരിയാനയിലേക്കും കേരളത്തിലേക്കും രണ്ടു വഴികളായാണ് ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. ടെലിഗ്രാം ആപ്പിലൂടെയുള്ള പരിശോധനയാണ് ഈ വിവരങ്ങള്‍ സിബിഐയ്ക്ക് നല്‍കിയത്.